KeralaLatest NewsNews

ലൈസന്‍സ് സസ്പെന്‍ഷന്‍: നോട്ടീസ് അവഗണിച്ചവര്‍ക്ക് പണികിട്ടും

തിരുവനന്തപുരം: അമിതവേഗത, മദ്യപിച്ചു വാഹനം ഓടിക്കൽ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കൽ, സിഗ്നൽ ലംഘിച്ച് വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തവർ ഇനി പിഴ അടക്കേണ്ട, പക്ഷെ, ലൈസൻസ് സസ്പെന്റ് ചെയ്യും.

ആഗസ്റ്റ് ഒന്നുമുതൽ മെയ് 24 വരെ മോട്ടോർവാഹനവകുപ്പിന്റെ നിരീക്ഷണ ക്യാമറകളിൽ കുടുങ്ങിയവർക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടി എടുക്കുന്നത്. ഈ കാലയളവിൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പിഴ അടച്ചവർ പേടിക്കേണ്ട. പൊലീസ് പിടികൂടിയവരുടെ വിവരങ്ങളും മോട്ടോർവാഹനവകുപ്പിന് കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. പൊലീസ് ചുമത്തിയ പിഴ കോടതിയിൽ അടച്ചവ‌ർക്കു നേരേയും നടപടിയുണ്ടാകില്ല. എന്നാൽ നോട്ടീസ് കിട്ടിയിട്ടും പിഴ അടയ്ക്കാതെ മാറി നിന്നവരുടെ ലൈസൻസുകൾ സസ്‌പെന്റ് ചെയ്യും.

ചുരുങ്ങിയത് മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ. മദ്യപിച്ച് വാഹനമോടിക്കുക, അലക്ഷ്യമായ ഡ്രൈവിങ്ങ് മൂലമുള്ള അപകടങ്ങൾ, ജീവഹാനിയുണ്ടാക്കുന്ന അപകടങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button