കണ്ണൂര്‍• ബീഫ് സമരത്തിന്റെ ഭാഗമായി പരസ്യമായി കന്നുകാലിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ കേസ്. യുവമോർച്ച നൽകിയ പരാതിയിൻമേലാണ് കേസ്. പരാതി പരിഗണിച്ച പോലീസ് മജിസ്ട്രേട്ടിൽനിന്ന് അനുമതി നേടിയശേഷം നടപടിയെടുക്കുകയായിരുന്നു. റിജിൽ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ക്കെതിരെയാണ് കേസ്.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നതു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ തായത്തെരു ടൗണിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കശാപ്പ് സമരം. ഒന്നര വയസ് മാത്രം പ്രായമുളള മാടിനെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ലോക്സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ, സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ കശാപ്പ് ചെയ്യുകയായിരുന്നു. പരസ്യമായി മാടിനെ അറുത്തശേഷം മാംസം വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ പ്രസിഡന്റ് റിജിൽ മാക്കുറ്റിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
Post Your Comments