തിരുവനന്തപുരം/വർക്കല: വർക്കല നടയറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതു വലിയ പ്രതിഷേധത്തിനിടയാക്കുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൃഗസംരക്ഷണ നിയമത്തിന്റെ പ്രതിഷേധം എന്ന നിലയിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
ഫ്ലക്സ് ബോർഡിൽ ചെരുപ്പ് മാല, കുപ്പി എന്നിവ ചാർത്തി പ്രതിഷേധിച്ച നടപടിയിൽ ജനരോഷം ശക്തമാണ്. തുടർന്ന് വർക്കല പോലീസ് സ്ഥലത്തെത്തി ഫ്ലക്സ് ബോർഡ് നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അധിക്ഷേപിച്ച നീക്കത്തിൽ പ്രതിഷേധിച്ചു വർക്കല മണ്ഡലം ബിജെപി നേതൃത്വം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
സുജിൻ വർക്കല
Post Your Comments