കണ്ണൂര്‍: കന്നുകാലി വില്‍പ്പനയ്ക്കെതിരെ നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. കേന്ദ്ര ഉത്തരവിനെതിരെ കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ സിറ്റി ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാളക്കുട്ടിയെ കശാപ്പ് ചെയ്തത്. ഇറച്ചി നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തു.
നരേന്ദ്രമോദിയുടെയും ആര്‍എസ്എസിന്റെയും ഗൂഢനീക്കമാണ് കന്നുകാലി ഇറച്ചി ഭക്ഷിക്കുന്നതിനുള്ള വിലക്കെന്നും ഇവര്‍ പറയുന്നു. ഇതിനെതിരെ പൊതുസമൂഹം ഉണരണമെന്നും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി പറഞ്ഞു.
അതിനിടെ, പരസ്യമായി കന്നുകാലിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. യുവമോർച്ച നൽകിയ പരാതിയിൻമേലാണ് കേസ്. പരാതി പരിഗണിച്ച പോലീസ് മജിസ്ട്രേട്ടിൽനിന്ന് അനുമതി നേടിയശേഷം നടപടിയെടുക്കുകയായിരുന്നു. റിജിൽ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ക്കെതിരെയാണ് കേസ്.
Post Your Comments