ജിദ്ദ : ഏതാനും ചില ഉത്പ്പന്നങ്ങള്‍ക്ക് നൂറ് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുന്നു. സൗദിയില്‍ ജൂണ്‍ 10 മുതലാണ് സിഗററ്റ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിവയ്ക്ക് 100 ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തുന്നത്. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള തീരുമാനമെടുക്കുന്ന ആദ്യരാജ്യം സൗദി അറേബ്യയാണ്.
മെയ് 23നാണ് ജി.സി.സി ജനറല്‍ സെക്രട്ടറിയേറ്റ് സിഗററ്റ് ഊര്‍ജ പാനീയങ്ങള്‍ എന്നിവയ്ക്ക് 100 % നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തത്. കാര്‍ബണേറ്റ് പാനീയങ്ങള്‍ക്ക് 50 % നികുതിയും ഏര്‍പ്പെടുത്തും.
ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പുകയില ഉത്പ്പന്നങ്ങള്‍ക്കും, ഊര്‍ജ പാനീയങ്ങള്‍ക്കും 100 %വും, അല്ലാത്തവയ്ക്ക് 50% നികുതി ഏര്‍പ്പുെടുത്താനുമാണ് നീക്കം.
ജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്നും ആരും നികുതിയില്‍ നിന്നും ഒഴിവാക്കപ്പെടില്ലെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ കനത്ത പിഴ ഏര്‍പ്പെടുത്തുമെന്നും സൗദി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments