Life Style

എനര്‍ജി ഡ്രിങ്ക്‌സ് കുടിക്കുന്നവർ അറിയാൻ; പഠനം പറയുന്നത്‌

ശരീര ഭാരം കൂട്ടാനും മസില്‍ വളരാനും സൗന്ദര്യം മെച്ചപ്പെടുത്താനും ഉന്മേഷത്തിനും ഉണര്‍വ്വിനുമൊക്കെയായി എനര്‍ജി ഡ്രിങ്കുകള്‍ ധാരാളം ഉപയോഗിക്കുന്നുവരുണ്ട് നമ്മുടെ കൂട്ടത്തില്‍.

പരീക്ഷക്കാലത്ത് വിദ്യാര്‍ത്ഥികള്‍ ആവശ്യത്തിന് ഭക്ഷണവും ഉറക്കവും ഇല്ലാതെ ഉന്മേഷം ലഭിക്കാന്‍ അമിതമായി എനര്‍ജി ഡ്രിങ്കുള്‍ ഉപയോഗിക്കാറുണ്ട്. ഇത് ഹൃദയാഘാതം പോലെ പെട്ടെന്നുള്ള മരണത്തിന് കാരണമായേക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. അത് പോലെത്തന്നെ ഉദ്യോഗാര്‍ത്ഥികളും ജോലി ചെയ്യാന്‍ ഇത്തരത്തില്‍ എനര്‍ജി ഡ്രിങ്കുകളുടെ സഹായം തേടാറുണ്ട്. ഇതും അപകടകരമായ പ്രവണതയാണെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

അമിതമായി കഫീന്‍ ശരീരത്തിലെത്തിയാല്‍ ഹൃദയത്തിന്റെ താളം തെറ്റും. ഇതോടെ ശരീരത്തിന് ആവശ്യമായ രക്തം അവയവങ്ങളിലേക്കെത്തിക്കാന്‍ ഹൃദയത്തിനാവില്ല. ഇത് തലച്ചോറിനെയും മറ്റു അവയവങ്ങളെയും ബാധിക്കും. ഇത് മരണത്തിലേക്ക് വരെ എത്തിച്ചേക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എനര്‍ജി ഡ്രിങ്കുകള്‍ സ്ഥിരമാക്കിയവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

കൂടാതെ എനര്‍ജി ഡ്രിങ്കുകളില്‍ ഉയര്‍ന്ന അളവില്‍ ഷുഗര്‍, കഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദന്തക്ഷയം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശരീരം ദുര്‍ബലമാക്കുന്നതിനും ആരോഗ്യം ക്ഷയിക്കുന്നതിനും ഇത് കാരണമാകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button