ചേർത്തല:ചരിത്രത്തിൽ ആദ്യമായി എസ്എൻ ട്രസ്റ്റിലേക്കു നടന്ന വോട്ടെടുപ്പിൽ വെള്ളാപ്പള്ളി നടേശനെ എട്ടാം തവണയും എസ് എൻ ട്രസ്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു.ഗോകുലം ഗോപാലന്റെ വിമത പക്ഷം വിളക്ക് അടയാളത്തിലും വെള്ളാപ്പള്ളി പക്ഷം സൈക്കിൾ അടയാളത്തിലുമാണ് മത്സരിച്ചത്.നാല് ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ ആകെ 21 പേരുടെ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പക്ഷത്തെ എല്ലാവരും 95 % വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.ഡോ.എം.എൻ.സോമൻ ചെയർമാനും വി.എൻ.തുഷാർ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയും, ഡോ. ജി.ജയദേവൻ ട്രഷറർ ആയും ചുമതലയേറ്റു.
എക്‌സിക്യൂട്ടീവ് അംഗങ്ങൾ: എസ്.ആർ.എം.അജി (വർക്കല), എ.വി.ആനന്ദ് രാജ് (പന്തളം), കെ.ആർ.ഗോപിനാഥൻ (പാലക്കാട്), എ.ജി.തങ്കപ്പൻ (കോട്ടയം), പി.എൻ.നടരാജൻ (ചേർത്തല), കെ.പത്മകുമാർ (പത്തനംതിട്ട), പ്രേംരാജ് (വാമനപുരം), മോഹൻ ശങ്കർ (കൊല്ലം), പി.എം.രവീന്ദ്രൻ (വടകര), എൻ.രാജേന്ദ്രൻ (കൊല്ലം), ഇറവങ്കര വിശ്വനാഥൻ (മാവേലിക്കര), സന്തോഷ് അരയക്കണ്ടി (തലശേരി), ഡി.സുഗതൻ (അമ്പലപ്പുഴ), സുപ്രിയ സുരേന്ദ്രൻ (നേമം), എ.സോമരാജൻ (കരുനാഗപ്പള്ളി), വി.സുഭാഷ് (മാവേലിക്കര), സംഗീത വിശ്വനാഥൻ (കൊടുങ്ങല്ലൂർ). ഗോകുലം ഗോപാലനും കൂട്ടരും നടത്തിയ വിമത നീക്കം ഒരിക്കൽ കൂടി പരാജയപ്പെട്ട കാഴ്ചയാണ് കണ്ടത്.
Post Your Comments