ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പേമാരിയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നുണ്ടായ കൊടിയ ദുരിതത്തിൽ ആശ്വാസം പകരാൻ ഇന്ത്യൻ നാവിക സേനയും.ശ്രീലങ്കയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ പേമാരി നൂറുകണക്കിനു വീടുകളും റോഡുകളും തകര്‍ത്തിട്ടുണ്ട്
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നാവിക സേനയുടെ കപ്പലുകള്‍ ഇന്ത്യ ശ്രീലങ്കയ്ക്കു വിട്ടു നല്‍കി. ഡോക്ടര്‍മാരുടെ സംഘവും മുങ്ങല്‍ വിദഗ്ധരും ഹെലികോപ്റ്ററുകളും മറ്റ് ദുരന്ത നിവാരണ ഉപകരണങ്ങളും,ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും മരുന്നും, വെള്ളവുമായി വിശാഖപ്പട്ടണത്തു നിന്ന് െഎ.എന്‍.എസ് ജലാശ്വനും ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും.
ഇന്ന് വൈകിട്ടോടെ ഈ കപ്പൽ കൊളമ്പോയിൽ എത്തും.അടിയന്തിര ദുരിതാശ്വാസ സംവിധാനങ്ങളും മുങ്ങല്‍ വിദഗ്ധരുമായി കൊച്ചിയില്‍ നിന്ന് രാവിലെ തന്നെ െഎ.എന്‍.എസ് ശാര്‍ദുല്‍ [പോയിക്കഴിഞ്ഞു.13ജില്ലകളിലായി ഏകദേശം 50,000 ജനങ്ങളെ ദുരിതം ബാധിച്ചു. 8000ഒാളം പേര്‍ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപെട്ടു മറ്റു പ്രദേശങ്ങളിലെത്തി. നൂറോളം പേര് മരിച്ചതായാണ് വിവരം.
Post Your Comments