മുംബൈ: മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സെന്‍സെക്സും നിഫ്റ്റിയും ഉയരങ്ങള്‍ കീഴടക്കി. സെന്‍സെക്സ് 25.53% ഉം, നിഫ്റ്റി 30.38% ഉം എത്തി. വ്യാപാരവേളയില്‍ 31,074.07 വരെ ഉയര്‍ന്ന സെന്‍സെക്സ് 31,028.21 ലാണ് അവസാനിച്ചത്.
ഇതുവരെയുള്ളതിനേക്കാള്‍ 278.18 പോയിന്റിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. നിഫ്റ്റി 9604.90 വരെ എത്തിയശേഷം 9595.10 ല്‍ അവസാനിക്കുകയും ചെയ്തു. ഇതുവരെയുള്ളതിനേക്കാള്‍ 85.35 പോയിന്റിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.
Post Your Comments