Latest NewsNattuvartha

പെരിന്തല്‍മണ്ണ ഗവ: ആശുപത്രിയില്‍ തുടര്‍ച്ചയായ ഒന്‍പതു വര്‍ഷങ്ങളില്‍ സൗജന്യ നോമ്പ് തുറയുമായി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

പെരിന്തല്‍മണ്ണ: തുടര്‍ച്ചയായ ഒന്‍പതു വര്‍ഷങ്ങളില്‍ ജില്ലാ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും സൗജന്യമായി നോമ്പ് തുറക്കാനുള്ള അവസരമൊരുക്കുന്ന ശിഹാബ് തങ്ങ‌ൾ ചാരിറ്റബിൾ ട്രസ്‍റ്റും മുസ്‍ ലിം ലീഗ് കമ്മിറ്റിയും ഈ വര്‍ഷവും സൗജന്യ നോമ്പ് തുറ സംഘടിപ്പിക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിയെന്നും ഭാരവാഹികള്‍ അറിയിച്ചു. നോമ്പ് തുറ കൂടാതെ രാത്രി എട്ടിന് എല്ലാ വിഭാഗം ആളുകൾക്കും ചോറും കഞ്ഞിയും അത്താഴത്തിനുള്ള ചോറും നൽകും, ഒരു ദിവസത്തേക്ക് 25,000 രൂപയോളം ചെലവ് വരുന്ന ഈ പദ്ധതി പെരിന്തൽമണ്ണയിലെ വ്യാപാരികൾ, പൗരപ്രമുഖർ, കെഎംസിസി കമ്മിറ്റികൾ എന്നിവരുടെ സാമ്പത്തിക സഹായത്താലാണ് നടപ്പാക്കുന്നതെന്ന് സെക്രട്ടറി പച്ചീരി ഫാറൂഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button