CinemaEntertainment

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഉലകനായകന്‍

തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് തമിഴ്നാടില്‍ പ്രതിഷേധം രൂക്ഷമാകുന്ന സന്ദര്‍ഭത്തില്‍ പ്രതികരണവുമായി ഉലകനായകന്‍ കമല്‍ ഹാസന്‍. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലതെന്ന് അഭിപ്രായപ്പെട്ട കമല്‍ഹാസന്‍ രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടയെന്ന സൂചനയാണ് നല്‍കുന്നത്. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തില്‍ വിനയാകുമെന്ന പരോക്ഷസൂചനയും കമല്‍ നല്‍കുന്നുണ്ട്. പണം സമ്പാദിക്കാനുള്ള എളുപ്പ മാര്‍ഗമായി ആരും രാഷ്ട്രീയത്തെ കാണരുത്. രാജ്യത്തെ ഭരണ സംവിധാനം തകര്‍ന്നുവെന്ന രജനീകാന്തിന്‍റെ അഭിപ്രായത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ജനിച്ചവര്‍ മാത്രമേ ഇവിടെ രാഷ്ട്രീയത്തിലിറങ്ങാകൂവെന്ന വാദത്തോടെ യോജിക്കാനാവില്ലെന്നും പറഞ്ഞ കമല്‍ കേരള ജനത എന്നെ മലയാളിയായി കണക്കാക്കുന്നുണ്ടെങ്കിലും എനിക്കു കേരള മുഖ്യമന്ത്രിയാകാനാകുമോയെന്നും കമല്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button