തിരുവനന്തപുരം : കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
റംസാന്റെ സമയത്ത് കശാപ്പ് നിയന്ത്രണം പ്രഖ്യാപിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണമായി അവര്‍ക്ക് അനുഭവപ്പെട്ടേക്കാം. സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യദായകമായ ഭക്ഷണം ലഭിക്കാതെയാകും. കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ പശുസംരക്ഷണ സമിതിയുടെ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
പുതിയ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് മുഖ്യമന്ത്രി കത്തിൽ ഉന്നയിച്ചു. വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് എതിരാണ്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഉത്തരവ് പുറത്തിറക്കിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും കത്തിൽ പറയുന്നു.
Post Your Comments