Latest NewsIndiaNews

പാകിസ്ഥാന് നേരെ മിന്നലാക്രമണത്തിന് തയ്യാറെടുത്ത് ഇന്ത്യന്‍ സേന : അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ സജ്ജമാക്കി പ്രതിരോധ വകുപ്പ്

ന്യൂഡല്‍ഹി : പാകിസ്ഥാനുമായുള്ള സംഘര്‍ഷം ശക്തമായതോടെ പാകിസ്ഥാന് നേരെ മിന്നലാക്രമണം നടത്താന്‍ തയ്യാറായി ഇന്ത്യന്‍ സേന. ഇതിനായി പാക്കിസ്ഥാന്‍ സേനയുടെ പോസ്റ്റുകള്‍ക്കു നേരെയും നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഭീകര ക്യാംപുകള്‍ തകര്‍ക്കാനും അത്യാധുനിക ആയുധങ്ങള്‍ വേണമെന്നാണ് ഇന്ത്യന്‍ സേന പ്രതിരോധവകുപ്പിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. . രാത്രി കാഴ്ചയുള്ള 15,000 കാള്‍-ഗസ്റ്റാഫ് ടാങ്ക് ലോഞ്ചറുകള്‍ വേണമെന്നാണ് ഇന്ത്യന്‍ കരസേനയുടെ ആവശ്യം.

കേവലം 1.6 കിലോഗ്രാം ഭാരമുള്ള കാള്‍-ഗസ്റ്റാഫ് ടാങ്ക് ലോഞ്ചറുകള്‍ ഉപയോഗിച്ച് ഏതു സമയവും ആക്രമണം നടത്താനാകും. കുറഞ്ഞത് 60 ഡിഗ്രി തിരശ്ചീനവും 40 ഡിഗ്രി ലംബമാനവും ദൂരപരിധിയിലുളള ശത്രുനീക്കങ്ങള്‍ രാത്രിയും പകലും കാണാന്‍ ശേഷിയുള്ളതാണ് കാള്‍-ഗസ്റ്റാഫ് ടാങ്ക് ലോഞ്ചറുകള്‍.

മേയ് 9ന് പാക്കിസ്ഥാനി പോസ്റ്റുകള്‍ തകര്‍ക്കാനും, കഴിഞ്ഞ വര്‍ഷം ഭീകര ക്യാംപുകളില്‍ നടത്തിയ മിന്നലാക്രമണത്തിനും സേന ഉപയോഗിച്ചത് 84 എംഎം റോക്കറ്റ് ലോഞ്ചറുകളാണ്. 1974 മുതല്‍ ഇന്ത്യന്‍ കരസേന കാള്‍-ഗസ്റ്റാഫ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.
പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം വീണ്ടും ശക്തമായതോടെ അടുത്തൊരു ആക്രമണത്തിനു തയ്യാറാകാന്‍ 18,000 അംഗങ്ങളുള്ള സ്‌പെഷ്യല്‍ ഫോഴ്‌സിലേക്ക് വേണ്ടത്ര ആയുധങ്ങള്‍ ലഭ്യമാക്കണമെന്നാണ് ആവശ്യം. ഏതും ഇരുട്ടിലും വാഹനങ്ങളും മനുഷ്യരെയും പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്ന തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ലോഞ്ചറുകളാണ് വേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button