കൊച്ചി : സ്കൂള്‍ ബസ് ഡ്രൈവര്‍ അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. സംഭവം കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കംപ്ളെയിന്റ് അതോറിറ്റി കണ്ടെത്തിയത്. ജൂലായ് ഒന്നിനാണ് സംഭവം നടന്നത്. അഞ്ചു വയസുകാരനെ പീഡിപ്പിച്ചെന്ന കേസിലാണ് സ്കൂള്‍ ബസ് ഡ്രൈവറായ കെ.എസ്. സുരേഷ് കുമാറിനെ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അന്നു വൈകുന്നേരം തന്നെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ സുരേഷിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്റെ നട്ടെല്ലിനു പൊട്ടലുണ്ടായിരുന്നു.
പീഡനം നടന്നെന്ന് പറയുന്ന ഇടപ്പള്ളി മുതല്‍ മാമംഗലം വരെയുള്ള ദൂരം വാഹനത്തില്‍ സഞ്ചരിച്ചും ജസ്റ്റിസ് നാരായണ കുറുപ്പ് തെളിവെടുത്തു. പൊലീസ് പറയുന്ന ഈ ദൂരപരിധിക്കുള്ളില്‍ പീഡനം നടക്കില്ലെന്നും കണ്ടെത്തി. സുരേഷിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കണമെന്നും അതോറിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എട്ട് മാസത്തോളം എഴുന്നേറ്റു നടക്കാനാകാത്ത അവസ്ഥയില്‍ ചികിത്സയിലായിരുന്നു സുരേഷ്. ഇപ്പോഴും ചികിത്സ തുടരുകയാണ്.
പീഡിപ്പിച്ചെന്ന കേസിന് പിന്നില്‍ കുട്ടിയുടെ പിതാവും സുരേഷുമായുള്ള തര്‍ക്കമാണെന്നും കേസുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും അതോറിറ്റി കണ്ടെത്തി. എസ്:ഐ: ജോസഫ് സാജന്, അഡീഷണല്‍ എസ്.ഐ: പ്രകാശന്, സിവില്‍ പൊലീസ് ഓഫീസര്‍ രവീന്ദ്രന് എന്നിവര്‍ സുരേഷിനെ ക്രൂരമായി മര്‍ദിച്ചെന്നും ഇവര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നും അതോറിറ്റി ശുപാര്‍ശ ചെയ്തു.
Post Your Comments