ചണ്ഡീഗഢ്: ചണ്ഡീഗണ്ഡില്‍ മന്ത്രിയുടെ പാചകക്കാരനായ യുവാവ് 26 കോടിരൂപയുടെ സര്‍ക്കാര്‍ ഖനന കരാര്‍ ഏറ്റെടുത്തതില്‍ ദുരൂഹത. വൈദ്യുതി- ജലസേചന മന്ത്രി റാണാ ഗുര്‍ജിത്തിന്റെ കമ്പനിയിലെ പാചകക്കാരനാണ് ഇയാള്‍. 36 കാരനായ അമിത് ബഹദൂറെന്ന ഇയാളുടെ മാസ വരുമാനം വെറും 11,706 രൂപ മാത്രമാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഇരുപത്തിരണ്ടായിരത്തില്‍ താഴെമാത്രമാണ് നിക്ഷേപം. എന്നാല്‍ കഴിഞ്ഞ മാസം ഇത് അയ്യാരിരത്തില്‍ താഴെയാവുകയും ചെയ്തു. തുടര്‍ന്ന് മെയ് 19ന് നടന്ന ലേലത്തിലാണ് ഇയാള്‍26 കോടിരൂപയുടെ കരാര്‍ ഉറപ്പിച്ചത്. ബാങ്കില്‍ തുച്ഛമായ നിക്ഷേപം ഉള്ള വ്യക്തിക്ക് എങ്ങനെ ഇത്ര വലിയ കരാര്‍ ഏറ്റെടുക്കാനായി എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ചോദ്യം.
കരാര്‍ ഉറപ്പിച്ച ശേഷം മെയ് 21ന് തന്നെ ഇയാള്‍ അഡ്വാന്‍സ് തുകയായ 13.34 കോടിരൂപ സര്‍ക്കാറില്‍ അടച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ഇയാളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. സംഭവം വിവാമായതോടെ ബഹദൂര്‍ ഒളിവില്‍ പോയെന്നും സൂചനയുണ്ട്.
പഞ്ചസാര വാറ്റുകേന്ദ്രമടക്കമുള്ള മന്ത്രി റാണാ ഗുര്‍ജിത്തിന് ആകെ 170 കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്.
Post Your Comments