Latest NewsKeralaNews

കാലവര്‍ഷം എപ്പോഴെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് കാലവര്‍ഷം എപ്പോഴെത്തുമെന്ന് സ്ഥിരീകരിച്ചു. കാലവര്‍ഷം ചൊവ്വാഴ്ച എത്തുമെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് . ഇതിന്റെ മുന്നോടിയായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തിന്റെ തുടക്കമെന്നോണം തെക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ചയോടെ മഴയെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കാലവര്‍ഷത്തിന് മുന്നോടിയായി പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ മഴ ലഭിച്ച് തുടങ്ങിയിരുന്നു. ഇത് ശക്തപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നേരത്തേയാണ് കാലവര്‍ഷമെത്തുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് കാലവര്‍ഷം ആരംഭിച്ചത്.
ആന്‍ഡമാന് സമീപം കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മണ്‍സൂണിന് അനുകൂലഘടകമാണ്. മാര്‍ച്ച് മുതല്‍ മേയ് 17 വരെ സംസ്ഥാനത്ത് മഴയില്‍ നേരിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 242.6 മില്ലീമീറ്റര്‍ ലഭിക്കേണ്ടിടത്ത് 232.1 മില്ലീമീറ്റര്‍ മഴ സംസ്ഥാനത്ത് ലഭിച്ചു.

കാസര്‍കോട് ജില്ലയില്‍ 78 മില്ലീമീറ്റര്‍ വരെ മഴ കുറവായിരുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലും ലക്ഷദ്വീപിലും അധികമഴ ലഭിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ സാധാരണ തോതില്‍ മഴ ലഭിച്ചു. ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും മഴ കുറവായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button