മുംബൈ: ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡെസ് കാറുകളുടെ വിലയിൽ 7 ലക്ഷം വരെ കുറവ്.പുതുക്കിയ ജിഎസ്ടി നിരക്കുകളടെ പശ്ചാത്തലത്തിലാണ് വിലക്കുറവ്.ഇന്ത്യയില്‍ നിര്‍മിക്കുന്ന സി.എല്‍.എ, ജി.എല്‍.എ, സി ക്ലാസ്, ഇ ക്ലാസ്, എസ് ക്ലാസ്, ജി.എല്‍.സി, ജി.എല്‍.ഇ, ജി.എല്‍.എസ് തുടങ്ങി മോഡലുകള്‍ക്കാണ് വിലയില്‍ കുറവ് ലഭിക്കുക.ഒന്നര ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയാണ് വിലക്കുറവ്.
ആഡംബര കാറുകള്‍ക്ക് ജി.എസ്.ടി പ്രകാരം നേരത്തെയുണ്ടായിരുന്ന 50-55 ശതമാനം നികുതി 43 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു.നിലവില്‍ 32 ലക്ഷം രൂപ മുതല്‍ 1.87 കോടി രൂപ വരെയാണ് മോഡലുകളുടെ വില. ജൂലായ് ഒന്ന് മുതലാണ് ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍ മെയ് 26 മുതല്‍ കാറുകളുടെ വില കുറയ്ക്കാനാണ് മെര്‍സിഡീസ് ബെന്‍സ് തീരുമാനിച്ചിരിക്കുന്നത്.
ജിഎസ്ടി നിരക്കുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആഢംബര കാര്‍ വിപണി കുതിക്കുമെന്നാണ് കരുതപ്പെടുന്നത്.ജി.എസ്.ടി രാജ്യത്തെ ആഡംബര കാര്‍ വിപണിക്ക് ഉത്തേജനമാകുമെന്നാണ് ബെൻസിന്റെ വിലയിരുത്തൽ.ഔഡി, ബിഎംഡബ്ല്യു, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ഉള്‍പ്പെടുന്ന മറ്റ് നിര്‍മ്മാതാക്കളും സമാന നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.
Post Your Comments