വിയന്ന: ഫ്‌ളാറ്റും കാറും വാങ്ങാന്‍ പതിനെട്ടുകാരി ചെയ്തത് കേള്‍ക്കുമ്പോള്‍ ആരും തെല്ലുമൊന്ന് അമ്പരക്കും. ഒരു സ്ത്രീയെ സംബന്ധിച്ച് അവള്‍ക്ക് ഏറ്റവും പ്രധാനം കന്യകാത്വമാണ്. എന്നാല്‍ കന്യകാത്വം ലേലം ചെയ്ത് വില്‍ക്കുന്നത് ഇപ്പോള്‍ പുതുമയുള്ള വാര്‍ത്തയല്ലാതായിരിയ്ക്കുന്നു. എന്ത് കാര്യത്തിന് ലേലം ചെയ്യുന്നു എന്നതാണിപ്പോള്‍ ഇത്തരം ലേലങ്ങളിലെ കൗതുകം. പതിനെട്ടുകാരിയായ കിം എന്ന പെണ്‍കുട്ടിയാണ് പുതിയതായി കന്യകാത്വം ലേലം ചെയ്യുന്നത്. പാതി ഓസ്ട്രിയക്കാരിയും പാതി ജര്‍മ്മനുമാണ് കിം.
അഞ്ചടി എട്ടിഞ്ച് ഉയരമുള്ള കിം പഠനത്തിന് പണം കണ്ടെത്താനും ബാക്കിയുള്ള തുക കൊണ്ട് ഫ്‌ളാറ്റും കാറും വാങ്ങാനുമാണ് കന്യകാത്വം ലേലം ചെയ്യുന്നത്. ഇതിനായി ഒരു എസ്‌കോര്‍ട്ട് ഏജന്‍സിയുമായി കരാറിലെത്തുകയും ചെയ്തു. റുമാനി മോഡല്‍ അലീസാന്ദ്ര കെഫ്രാന്‍ നേരത്തേ, കന്യകാത്വം ഓണ്‍ലൈനിലൂടെ ലേലം ചെയ്തിരുന്നു. ഇതില്‍ ആകൃഷ്ടയായാണ് കിമ്മും പണം കണ്ടെത്താന്‍ ഈ മാര്‍ഗം സ്വീകരിച്ചത്.
സിന്‍ഡ്രല്ല എസ്‌കോര്‍ട്ട് കമ്പനിയാണ് കിമ്മിന്റെ കന്യകാത്വം ലേലം ചെയ്യുന്നത്. 72, 80,617 രൂപയാണ് അടിസ്ഥാന ലേലത്തുക. ലേലത്തില്‍ കിട്ടുന്ന തുകയുടെ ഇരുപത് ശതമാനം സിന്‍ഡ്രല്ല എസ്‌കോര്‍ട്ട് കമ്പനിക്ക് അവകാശപ്പെട്ടതായിരിക്കും എന്നാണ് കരാര്‍.
ഫോട്ടോയ്‌ക്കൊപ്പം തന്റെ ഇഷ്ടങ്ങളും ഹോബികളുമെല്ലാം സൈറ്റില്‍ കിം വിവരച്ചിട്ടുണ്ട്. ഗ്രീക്ക് ഭക്ഷണം ഇഷ്ടപ്പെടുന്ന പതിനെട്ട്കാരിക്ക് കുടിക്കാനിഷ്ടം ഓറഞ്ച് ജ്യൂസാണ്.
Post Your Comments