ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട തീരുമാനം പ്രതിപക്ഷവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.
ആദ്യം എന്‍.ഡി.എ ഘടകകക്ഷികളുമായും പിന്നീട് പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയ ശേഷമേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കൂ എന്നും അമിത് ഷാ വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഇലക്ടറല്‍ കോളേജില്‍ എന്‍.ഡി.എയ്ക്ക് നേരിയ ഭൂരിപക്ഷമുണ്ട്. 11,04,546 വോട്ടുകളുള്ള ഇലക്ടറല്‍ കോളേജില്‍ 5.38 ലക്ഷം വോട്ടുകളാണ് എന്‍.ഡി.എയ്ക്കുള്ളത്.
ആന്ധ്രപ്രദേശിലെ വൈ.എസ്.ആര് കോണ്‍ഗ്രസ് കൂടി എന്‍.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇലക്ടറല്‍ കോളേജില്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്.എസും എന്‍.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments