Latest NewsNattuvarthaNews

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പുലാമന്തോൾ•കുന്തിപ്പുഴ മുതുകുർശ്ശി മപ്പാട്ടുകര തടയണയിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.പൊന്നാനി തെയ്യങ്ങാട് സ്വദേശിഅണ്ടിപാട്ടിൽ യൂസഫിന്റെമകൻ  ഫിയാദ് (22) ആണ്കുന്തിപ്പുഴയിൽ മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഫിയാദും കൂട്ടുകാരായ അഞ്ചു പേരും നിറഞ്ഞൊഴുകുന്ന പുഴയിൽ ട്യൂബിറക്കി നീന്തുന്ന സമയത്ത് ഫിയാദിന്റെ കൈവശമുണ്ടായിരുന്ന ട്യൂബ് കൈവിട്ടു പോകുകയായിരുന്നു.തുടർന്ന് നീന്താൻ ശ്രമിച്ചെങ്കിലും ഫിയാദ് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.

നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർഫോഴ്സും പൊന്നാനിയിൽ നിന്നെത്തിയ  മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.തുടർന്ന് ഇന്നലെ രാവിലെ 8.30 തോടെയാണ് മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വേദാം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button