![](/wp-content/uploads/2017/05/cycling-jogging-walking-shutterstock-pollution-reason-exercises_1efd64cc-3710-11e7-bd82-6d419ba359be.jpg)
തിരുവനന്തപുരം : ജോംഗിഗിനും പ്രഭാതസവാരിക്കും ഇറങ്ങിയവര്‍ക്ക് നേരേ തെരുവില്‍ ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല.
രണ്ടു ബൈക്കുകളിലായി സഞ്ചരിച്ച സംഘം റോഡില്‍ ഈ സമയത്ത് കണ്ണില്‍ കണ്ടവരുടെയെല്ലാം അരികിലൂടെ പോകുകയും ഇലക്ട്രിക് വയറും ചെറിയ പൈപ്പും ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. അടികിട്ടിയതിനെ തുടര്‍ന്ന് ചിലര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്‌തെങ്കിലും ആരേയും കുടുക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ അപ്രതീക്ഷിതമായി അടിച്ച ശേഷം അതിവേഗത്തില്‍ ഓടിച്ചു പോയതിനാല്‍ ബൈക്കിന്റെ നമ്പറും കാണാനായില്ല. ഒരു ബൈക്കില്‍ രണ്ടുപേരും മറ്റൊന്നില്‍ മൂന്നു പേരുമായിരുന്നു ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പുലര്‍ച്ചെ അഞ്ചര വരെ അടി തുടര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധന നടത്തുകയാണ്.
Post Your Comments