ഹരിയാന: വ്യാജപേരില്‍ ഒമ്പത് മാസത്തോളം ഹരിയാനയിലെ അമ്പലത്തിനുള്ളില്‍ കഴിഞ്ഞ പാകിസ്ഥാന് സ്വദേശി പിടിയില്‍. ഇയാളില്‍ നിന്നും പാന്‍കാര്‍ഡും മറ്റും പോലീസ് പിടിച്ചെടുത്തു. ഇവ പരിശോധിച്ചപ്പോഴാണ് ഇയാളുടെ ശരിയായ പേരും സ്ഥലവും മനസ്സിലായത്.
പാന്‍ കാര്‍ഡ് പ്രകാരം ഇയാളുടെ പേര് രസ്രാജ് ദാസ് എന്നാണ്. എന്നാല്‍ പാസ്പോര്ട്ടില് രാജ എന്നാണ് ഉള്ളത്. അന്വേഷണത്തില്‍ പാകിസ്ഥാനിലെ സിന്ധു പ്രവിശ്യയിലെ ഹിന്ദു കോളനിയായ ലര്ക്കാനയാണ് രാജയുടെ സ്വദേശമെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ആധാര്‍ കാര്‍ഡു പോലും ലഭിച്ചു എന്നുള്ളതാണ് വിചിത്രം.
ഭക്തിയില്‍ ആകൃഷ്ടനായാണ് താന്‍ ക്ഷേത്രത്തില്‍ കഴിഞ്ഞതെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. രാജയ്ക്ക് പാകിസ്ഥാനില്‍ രണ്ട് സഹോദരന്മാര് ഉണ്ടെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇയാള്‍ക്ക് ‘ഇസ്കോണ്‍’ എന്ന സംഘടനയുമായി ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments