ഹോളിവുഡ് നടൻ തന്റെ മകളെ ഉപദ്രവിച്ചെന്ന പരാതിയുമായി നടി രംഗത്ത്. പാകിസ്ഥാനിലെ പ്രമുഖ ടെലിവിഷൻ താരമായ നാദിയ ഖാനാണ് പരാതിയുമായി എത്തിയത്. ദുബൈയിൽ വച്ച് നടന്ന ഓഡിഷൻ ചടങ്ങിനിടെ ഹോളിവുഡ് നടൻ മകളെ ദേഹോപദ്രവം നടത്തിയെന്നാണ് നാദിയ ഖാന്റെ പരാതി.
ഡിസ്നി തിംഗ് എന്ന പരിപാടിയുടെ ഓഡിഷനിൽ പങ്കെടുത്തപ്പോഴാണ് സംഭവം. പ്രോഗ്രാമില്‍ തന്റെ മകളുടെ ഊഴമെത്തിയപ്പോൾ ഈ നടനും പരിപാടിയുടെ വിധികർത്താവും ചേര്‍ന്ന് 14 കാരിയായ തന്റെ മകളെ തല്ലി താഴെയിട്ടുവെന്ന് നാദിയ ആരോപിക്കുന്നു. സംഭവം നടന്ന സമയത്ത് നാൽപ്പതോളം രക്ഷാകർത്താക്കൾ സ്ഥലത്തുണ്ടായിരുന്നു. അവരുടെയെല്ലാം മുന്നിൽ വച്ചാണ് തന്റെ മകളെ തല്ലിയതെന്നും നാദിയയുടെ പരാതിയിൽ പറയുന്നു. കൂടാതെ ഓഡിഷനില്‍ പങ്കെടുത്ത മറ്റൊരു ആൺകുട്ടിക്കും ഇത്തരത്തിൽ പീഡനം ഏൽക്കേണ്ടി വന്നുവെന്നും നാദിയ പറഞ്ഞു.
Post Your Comments