Latest NewsNewsBusiness

മോദി തരംഗം ഓഹരി വിപണിയിലും : ചരിത്രനേട്ടം കൊയ്ത് സെന്‍സെക്‌സ്

മുംബൈ : പ്രധാനമന്ത്രി മോദിയുടെ തിളക്കമാര്‍ന്ന ഭരണം മൂന്ന് വര്‍ഷം പൂര്‍ത്തിയായ ദിവസം തന്നെ ഓഹരി വിപണിയിലും ചരിത്രനേട്ടം . സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 31,000 പോയിന്റിലെത്തി. കൂടാതെ നിഫ്റ്റി 9,600 പോയന്റിലേക്കെത്തുകയും ചെയ്തു.

നിക്ഷേപ സൗഹൃദമെന്ന് പേര് കേട്ട മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികമാണ് ചരിത്ര നേട്ടകത്തിലേക്കെത്താന്‍ ഇന്ത്യന്‍ ഓഹരി വിപണിയെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍.

ബാങ്കിംഗ് വാഹനവിപണിയിലെ നേട്ടവും വിപണയിലേക്ക് വന്ന സുസ്ഥിരമായ വിദേശ നിക്ഷേപവും മണ്‍സൂണ്‍ കാലാവസ്ഥ നേരത്തെയെത്തും എന്ന പ്രവചനവും ചരിത്ര നേട്ടത്തിലേക്ക് എത്താന്‍ സഹായിച്ചെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button