ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ബി.എസ്.എഫ് ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ (ബാറ്റ്)രണ്ട് ഭീകരരെ വധിച്ചു കൊണ്ടാണ് ഇന്ത്യ തിരിച്ചടിച്ചത്. മേഖലയില്‍ പതിവു പെട്രോളിനിറങ്ങിയ സൈനിക സംഘമാണ് പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞത്. കഴിഞ്ഞ വര്‍ഷം പാക് ആക്രമണം നടന്ന ഉറിയിലെ സൈനിക ക്യാംപിനടുത്ത് ആക്രമണം നടത്താനെത്തിയതായിരുന്നു സംഘം.
തീവ്രവാദി സംഘത്തിന് പിന്തുണയുമായി പാക് സൈന്യത്തിന്റെ വിവിധ ട്രൂപ്പുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളുടെ മൃതദേഹം നിയന്ത്രണ രേഖയില്‍ തന്നെ ഉപേക്ഷിച്ചതായും സൈനിക വൃത്തങ്ങള്‍ പറയുന്നു. മേയ് ഒന്നിനാണ് പാകിസ്ഥാന് ആര്‍മിയുടെ ബാറ്റ് സംഘം ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ച് രണ്ട് ബി.എസ്.എഫ് ജവാന്മാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തത്. ഇതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.
Post Your Comments