Latest NewsNewsInternational

മുന്‍ ലങ്കന്‍ ക്രിക്കറ്റ്‌ താരം ജയസൂര്യ കിടപ്പറ രംഗം പരസ്യമാക്കിയെന്ന്‌ മുന്‍കാമുകയുടെ പരാതി

കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ താരവും മന്ത്രിയുമായിരുന്ന സനത്‌ ജയസൂര്യക്കെതിരേ മുന്‍ കാമുകി ഗുരുതര ആരോപണവുമായി രംഗത്ത്‌. താനും ജയസൂര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവിട്ട്‌ ജയസൂര്യ അപമാനിച്ചതായി ചൂണ്ടിക്കാട്ടി യുവതി ലങ്കയിലെ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക്‌ പരാതി നല്‍കിയിരിക്കുകയാണ്‌.

ഈ സ്‌ത്രീയും ജയസൂര്യയും നേരത്തെ പ്രണയത്തിലായിരുന്നു. ആ സമയത്തുള്ള ദൃശ്യങ്ങള്‍ ജയസൂര്യ പുറത്തുവിട്ടെന്നാണ്‌ യുവതിയുടെ പരാതി. ജയസൂര്യയും ഈ യുവതിയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്‌. ഇതേതുടര്‍ന്നാണ്‌ യുവതി പരാതിയുമായി എത്തിയത്‌.

ഇപ്പോള്‍ ഈ യുവതി ശ്രീലങ്കയിലെ പ്രമുഖ ബിസിനസുകാരനും മാധ്യമപ്രവര്‍ത്തകനുമായ വ്യക്തിയെ വിവാഹം കഴിച്ച്‌ കുടുംബമായി കഴിയുകയാണ്‌. തന്റെ സ്വസ്ഥമായ കുടുംബജീവിതം തകര്‍ക്കാന്‍ ജയസൂര്യ തന്നെ നേരത്തെയുള്ള രംഗങ്ങള്‍ പുറത്തുവിട്ടതാണെന്നാണ്‌ യുവതിയുടെ ആരോപണം.

അതേസമയം, വീഡിയോ ലീക്കായ സംഭവത്തെക്കുറിച്ചോ മുന്‍ കാമുകിയുടെ പരാതിയെക്കുറിച്ചോ പ്രതികരിക്കാന്‍ സനത്‌ ജയസൂര്യ തയാറായിട്ടില്ല. ലോകകപ്പ്‌ ക്രിക്കറ്റ്‌ കിരിടം ചൂടിയ ശ്രീലങ്കന്‍ ടീമിലെ സ്റ്റാര്‍ബാറ്റ്‌സ്‌മാനായ ജയസൂര്യ പിന്നീട്‌ മഹീന്ദ ജയപക്‌സെ സര്‍ക്കാരില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button