Latest NewsUSAInternational

ഇന്ത്യ വളരുകയാണ്: യുഎസ് പറയുന്നതിങ്ങനെ

വാഷിംഗ്ടണ്‍: ഇന്ത്യയുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് പോസിറ്റീവും നെഗറ്റീവും പറയാനുണ്ട്. ഇന്ത്യ വിശാലമായി ചിന്തിക്കുകയും ദ്രുതഗതിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നുവെന്നാണ് യുഎസിന്റെ അഭിപ്രായം. വികസനത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ചൈനയെ പിന്നിലാക്കാനാണ് ഇന്ത്യയുടെ ശ്രമം.

യുഎസിനെപ്പോലുള്ള രാജ്യത്തിനുവരെ വിവിധ സാധ്യതകള്‍ അവര്‍ മുന്നോട്ടുവയ്ക്കുന്നു. ഒട്ടേറെ മേഖലകളില്‍ ഇന്ത്യ വളരുകയാണെന്നും യുഎസ് നിയമജ്ഞന്‍ റോബര്‍ട്ട് ഒര്‍ പറഞ്ഞു.

സൗരോര്‍ജം, കാറ്റ് എന്നിവയില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. ഗാര്‍ഹിക, രാജ്യാന്തര തലത്തില്‍ ഇവയെ നിക്ഷേപിക്കുകയാണവര്‍ ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ വിവിധ ഘടകങ്ങളുണ്ട്. വികസന കാര്യങ്ങളിലും സാമ്പത്തിക മേഖലയിലും ശ്രദ്ധപതിപ്പിച്ചു കൊണ്ടുള്ള തന്ത്രപ്രധാന നിലപാടുകളാണ് ഇന്ത്യയ്ക്കുള്ളതെന്നും റോബര്‍ട്ട് ഒര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button