തിരുവനന്തപുരം: ഒരു വര്‍ഷം പിന്നിടുന്ന സര്‍ക്കാറിന് പുതിയ വെല്ലുവിളിയായി സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയം. രൂക്ഷ വിമര്‍ശനം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലെ ഫീസ് നിര്‍ണയം കുരുക്കായത്. കഴിഞ്ഞ വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റില്‍ ബി.പി.എല്‍, എസ്.ഇ.ബി.സി വിഭാഗത്തിന് 20സീറ്റില്‍ 25,000 രൂപയും അവശേഷിക്കുന്ന 30 മെറിറ്റ് സീറ്റില്‍ രണ്ടര ലക്ഷം രൂപയുമായിരുന്നു ഫീസ്.
2015ല്‍ 1.85 ലക്ഷം രൂപയുണ്ടായിരുന്ന ഫീസ് രണ്ടര ലക്ഷം രൂപയാക്കി കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2015ല്‍ 8.5 ലക്ഷം രൂപയുണ്ടായിരുന്ന മാനേജ്മെന്റ് സീറ്റിലെ ഫീസ് കഴിഞ്ഞ വര്‍ഷം 11 ലക്ഷമാക്കി. 12.5 ലക്ഷം രൂപയായിരുന്ന എന്‍.ആര്.െഎ സീറ്റിലെ ഫീസ് 15 ലക്ഷവുമാക്കി. ഇത്തവണ മുഴുവന്‍ സീറ്റുകളിലേക്കും ഏകീകൃത ഫീസ് നടപ്പാക്കണമെന്ന് നിര്‍ദേശമുള്ള സാഹചര്യത്തില്‍ 10 ലക്ഷം രൂപയില്‍ കുറഞ്ഞ ഫീസ് സ്വീകാര്യമല്ലെന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്.
മാനേജ്മെന്റുകളുമായി ഫീസ് ധാരണ ആയില്ലെങ്കില്‍ പ്രവേശന, ഫീസ് നിര്‍ണയ മേല്‍നോട്ട ചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരിക്കും സര്‍ക്കാറിന് മുന്നിലുള്ള പോംവഴി. മെഡിക്കല്‍ പി.ജി സീറ്റുകളിലെ ഫീസ് വര്‍ധന കുറഞ്ഞ വിദ്യാര്‍ഥികളെ മാത്രമേ ബാധിക്കുന്നൂള്ളൂ എങ്കില്‍, എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലുണ്ടാകാന് പോകുന്ന ഫീസ് വര്‍ധന ഒേട്ടറെ വിദ്യാര്‍ഥികളുടെ പഠന മോഹത്തിന് വെല്ലുവിളിയാകും.
Post Your Comments