സിഎ പുഷ്പപരാജൻ
കോഴിക്കോട്: മലപ്പുറം പയ്യനൂർ സത്കലാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വീണാ കശ്യപിന്റെ മ്യൂറൽ പെയിൻ്റിംഗ് പ്രദർശനം 26-05-17 മുതൽ 28-05-17 വരെ കോഴിക്കോട് ഹോട്ടൽ ന്യൂനളന്ദയിൽ വെച്ച് നടത്തപ്പെടും. 26-05-17 ന് വൈകൂന്നേരം 5 മണിക്ക് നോർത്ത് സോൺ ഡി.ജി.പി. ശ്രീ. രാജേഷ് ദിവാൻ ഐ.പി.എസ്സ് ഉത്ഘാടനം ചെയ്യും. 27, 28 തിയ്യതികളിൽ രാവിലെ 10 മണി മുതൽ പ്രദർശനവും വൈകുന്നേരം 6 മണി മുതൽ പ്രാഭാഷണവും കലാ പരിപാടിയും ഒരുക്കിയിട്ടുണ്ട്.
27 ന് പ്രശസ്ത സിനിമാതാരം മാമുക്കോയയും 28 ന് ശ്രീ. പി. ആർ നാഥനും പ്രഭാഷണം നടത്തും. ഉത്ഘാടന ദിവസം കലാമണ്ഡലം ആദിത്യന്റെ ‘പുതനാ മോക്ഷം’ കഥകളിയും, രണ്ടാം ദിവസം സുധീർ മാടക്കത്തിൻ്റെ മാജിക് ഷോയും മൂന്നാം ദിവസം മീരാവിജയ്, അവന്തിക പ്രവീൺ,സോനാക്ഷി പ്രവീൺ,ആത്മിക പ്രവീൺ,കീർത്തിക വിജയ് എന്നിവരുടെ നൃത്തപരിപാടിയും മങ്കൊമ്പ് രാജീവ് കൃഷ്ണയുടെ സോപാന നൃത്തവും നടത്തും.
ബീഹാറിലെ ഒരു ഗ്രാമത്തിൽ ജനിച്ച്, ഡൽഹിയിൽ പ്രശസ്തമായ നിലയിൽ വിദ്യാഭ്യാസം നടത്തി പത്രപ്രവർത്തന രംഗത്തും ദൃശ്യശ്രവ്യ മാധ്യമ രംഗത്തും പ്രവർത്തിച്ചു വന്ന വനിതയാണ് പൂജാകശ്യപ്. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിൻ്റെ ജീവിത പങ്കാളിയായാണ് കേരളത്തിലെത്തിയത്. ഇവിടത്തെ സംസ്കാരിക അന്തരീക്ഷത്തിൽ നിന്നും ഊർജ്ജം ഉൾകൊണ്ടാണ് മ്യൂറൽ പെയിൻറ്റിംഗ് അഭ്യസിച്ച് ഉന്നതനിലവാരമുള്ള രചനകൾ നടത്തിയത്.
Post Your Comments