CinemaMollywoodEntertainment

റാണിപത്മിനിയുടെ ഷൂട്ടിങ്ങിനിടെ എനിക്ക് അങ്ങനെയൊരു ആഗ്രഹം തോന്നിയിരുന്നു; മഞ്ജു വാര്യര്‍

അഞ്ചു ദിവസത്തിനിടെ രണ്ടു പ്രാവശ്യം എവറസ്റ്റ് കീഴടക്കി ചരിത്രം സൃഷ്‌ടിച്ച അരുണാചല്‍ പ്രദേശുകാരി അൻഷു ജംസെൻപയെ പ്രശംസിച്ച് നടി മഞ്ജു വാര്യര്‍. സ്ത്രീക്ക് ഏത് ഉയരവും അപ്രാപ്യമല്ലെന്നും മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

റാണിപത്മിനിയുടെ ഷൂട്ടിങ്ങിനിടെ ഐസ്ക്രീംകപ്പിന്റെ മുകളറ്റംപോലെ ഒന്നുരണ്ടുവട്ടം എവറസ്റ്റ് കൊതിപ്പിച്ചിരുന്നു, പക്ഷേ സൂക്ഷിച്ചുനോക്കിയപ്പോൾ കൊതി ഭയമായി. അതിന്റെ മുകളിലെത്തിയവരെക്കുറിച്ചോർത്ത് അപ്പോൾ അദ്ഭുതപ്പെട്ടു. ആ ഓർമയും ആദരവും മനസ്സിലുള്ളതുകൊണ്ടാണ് അരുണാചൽപ്രദേശുകാരിയായ അൻഷു ജംസെൻപ എന്ന വീട്ടമ്മയുടെ നേട്ടത്തിനുമുന്നിൽ എവറസ്റ്റിനുമുന്നിലെന്നോണം തലകുനിക്കുന്നത്. രണ്ടുകുട്ടികളുടെ അമ്മയായ അൻഷു അഞ്ചുദിവസത്തിനിടെ രണ്ടുപ്രാവശ്യമാണ് എവറസ്റ്റ് കീഴടക്കിയത്. ആദ്യം ഈ മാസം 16ന്. അതുകഴിഞ്ഞ് 21ന്. ഇതോടെ ആകെ അഞ്ചുവട്ടം അവർ എവറസ്റ്റ് നിറുകതൊട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് അൻഷു. സ്ത്രീക്ക് ഏത് ഉയരവും അപ്രാപ്യമല്ല എന്ന് തെളിയിച്ച,വീണ്ടുംവീണ്ടും തെളിയിച്ച അൻഷുവിന് അഭിവാദ്യം…

shortlink

Related Articles

Post Your Comments

Related Articles


Back to top button