![china-population](/wp-content/uploads/2017/05/china-population.jpg)
ലണ്ടന്‍: ജനസംഖ്യയുടെ കാര്യത്തില്‍ ചൈന കളവ് പറയുകയാണെന്നും ഇന്ത്യയേക്കാള്‍ ഇപ്പോള്‍ ജനസംഖ്യ ചൈനയില്‍ കുറവാണെന്നും ഗവേഷകന്. അമേരിക്കയിലെ വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റി ഗവേഷകനായ യി ഫുക്സിയാന്‍ കണക്കുകള്‍ നിരത്തി, ഇന്ത്യ ഇതിനകം ചൈനയെ ജനസംഖ്യയുടെ കാര്യത്തില്‍ പിന്തള്ളിയതായി സമര്‍ത്ഥിക്കുന്നത്.
137 കോടി ജനസംഖ്യയുണ്ടെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്നും വര്‍ഷങ്ങളായി ഒരു കുട്ടി മാത്രം അനുവദിക്കപ്പെട്ട രാജ്യത്ത് 129 കോടി ജനങ്ങളേ ഇപ്പോള്‍ ഉള്ളൂവെന്നും അമേരിക്കയിലെ വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റി ഗവേഷകനായ യി ഫുക്സിയാന്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ 133 കോടി ജനങ്ങളുണ്ടെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയാണ് ലോകത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമെന്ന് ഫുക്സിയാന്‍ പറയുന്നു.
ചൈനയിലെ ‘ഒറ്റ കുട്ടി’ നയത്തിന്റെ വിമര്ശകന് കൂടിയായ അദ്ദേഹം ചൈനയിലെ പെക്കിങ്ങ് യൂണിവേഴ്സിറ്റിയില്‍ നടന്ന പൊതു പരിപാടിയിലാണ് തന്റെ നിലപാടുകള്‍ നിരത്തിയത്. പ്രത്യുല്പാദന നിരക്ക് ഒരു സ്ത്രീക്ക് 1.6 ആണെന്ന് ചൈനീസ് സര്‍ക്കാര്‍ പറയുന്നത് ശരിയല്ലെന്നും 1.05 മാത്രമേ ഉള്ളൂവെന്നും യി ഫുക്സിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ തലമുറയില്‍ അംഗസംഖ്യ കുറഞ്ഞത് തൊഴില്‍ മേഖലയെ അടക്കം വ്യാപിച്ച് തുടങ്ങിയതോടെ ചൈന ‘ഒറ്റക്കുട്ടി നയം’ മാറ്റിയെങ്കിലും ഇതിനിടയിലെ ‘ഗ്യാപ്പില്‍’ തന്നെ ഇന്ത്യ ചൈനയെ മറികടന്ന് കഴിഞ്ഞതായാണ് അമേരിക്കന്‍ ഗവേഷകന് പറയുന്നത്.
ജനസംഖ്യയില്‍ 2022-ല്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് യുഎന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഗവേഷകന്റെ വെളിപ്പെടുത്തലോടെ വീണ്ടും ഇക്കാര്യം യുഎന്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments