Latest NewsNattuvarthaNews

അമ്മയെ സ്ഥിരമായി മര്‍ദിക്കുന്നത് കണ്ട് മടുത്ത 10 ാം ക്ലാസുകാരന്‍ ഒടുവില്‍ അച്ഛന്റെ കാല്‍ വെട്ടി.

ഗംഗ കോട്ടയം

കോട്ടയം•മദ്യപിച്ചെത്തി അമ്മയെ സ്ഥിരമായി മര്‍ദിക്കുന്നത് കണ്ട് മടുത്ത 10 ാം ക്ലാസുകാരന്‍ ഒടുവില്‍ അച്ഛന്റെ കാല്‍ വെട്ടി. കോട്ടയം മണര്‍കാട്ട് ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. മണര്‍കാട് ഐരാറ്റുനട പാലക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശിവനാണ് (43) വെട്ടേറ്റത്. കാലിന് വെട്ടേറ്റ ശിവനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ രാത്രിയില്‍ മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഒടുവില്‍ സഹികെട്ട് പിതാവിനെ മകൻ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ തള്ളിമാറ്റി ശിവന്‍ വീണ്ടും അടി തുടങ്ങിയതോടെ സഹികെട്ട് മകന്‍ അടുക്കളയില്‍ നിന്നും കത്തി കൊണ്ടുവന്ന് പിതാവിന്റെ കാലിന് വെട്ടുകയായിരുന്നു. പിന്നീട് രക്തം വാര്‍ന്നുപോകുന്നത് കണ്ട് മാതാവ് നിലവിളിക്കുകയും നാട്ടുകാര്‍ ഓടിയെത്തി ശിവനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ചിലര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി മകനെ പിടികൂടുകയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം, ജുവൈനല്‍ ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button