റെഡ്മി 4 വിപണിയില്‍ തരംഗമാകുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഫോണുകളാണ് വിറ്റുപോയത്. റെഡ്മി 4ന്റെ ഇന്ത്യയിലെ ആദ്യ വില്പനയിലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എട്ടു മിനിറ്റിനുള്ളില്‍ രണ്ടരലക്ഷം ഫോണുകളാണ് വിറ്റത്.
മെയ് 30നാണ് ഫോണിന്റെ അടുത്ത വില്പന. റെഡ്മി 4ന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ഫോണാണ് മിനിറ്റുകള്‍ക്കുള്ളില്‍ ഇത്രയും വില്പന നടന്നത്. റെഡ്മി നോട്ട് 4, റെഡ്മി 4എ ഫോണുകളും നേരത്തേ രണ്ടര ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയിരുന്നു.
ഇതില്‍ ഏറ്റവും വേഗത്തില്‍ വിറ്റുതീര്‍ന്നത് 4എ ആണ്. ജനുവരിയില്‍ ഇന്ത്യയിലെത്തിയ നോട്ട് 4 രണ്ടര ലക്ഷം യൂണിറ്റുകള്‍ കടന്നത് പത്തു മിനിറ്റിലാണ്. 3 ജിബി റാം/16 ജിബി സ്റ്റോറേജ് ഉള്ള ഫോണിന് 6,999 രൂപയും, 3 ജിബി റാം/32 ജിബി സ്റ്റോറേജ് ഉള്ള ഫോണിന് 8,999 രൂപയുമാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് 10,999 രൂപയാണ് വില.
Post Your Comments