തിരുവനന്തപുരം : ഡിജിപി ലോക്നാഥ് ബെഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് സ്റ്റേഷനിലെ പെയിന്റടി വിവാദത്തിലാണ് ബെഹ്റയെ പിന്തുണച്ച് കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയത്. പോലീസ് സ്റ്റേഷനുകൾക്ക് ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് വേണമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടില്ല. നിറം തിരിച്ചറിയുന്നതിനായി കമ്പനിയുടെ പേരും കളര്‍ കോഡും സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ചട്ടവിരുദ്ധമായി ഒന്നും ഈ സംഭവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. നിയമപരമായി തന്നെയാണ് എല്ലാം നടന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം വ്യക്തമാക്കി. വി ഡി സതീശന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പോലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക പെയിന്റ് അടിക്കണമെന്ന ബെഹ്റയുടെ വിവാദ ഉത്തരവ് പോലീസ് മേധാവി ടിപി സെന്‍കുമാര്‍ മരവിപ്പിക്കുകയും, അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. സ്റ്റേഷനുകളില്‍ ഡ്യൂലക്സ് കമ്പനിയുടെ ഒലിവ് ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നാണ് ബെഹ്റ ഉത്തരവില്‍ പറഞ്ഞിരുന്നത്.
Post Your Comments