CinemaMollywoodLatest NewsEntertainment

പി ജയചന്ദ്രന്‍റെ വിവാദ പരാമര്‍ശത്തിനു മറുപടിയുമായി എം ജയചന്ദ്രന്‍

മലയാളത്തിലെ മികച്ച ഗായകരില്‍ ഒരാളായ പി ജയചന്ദ്രന്‍ തന്‍റെ സംഗീത ജീവിതവും അവിടത്തെ അനുഭവങ്ങളും കോര്‍ത്തിണക്കികൊണ്ട് ഏകാന്ത പഥികന്‍ എന്ന ആത്മകഥ എഴുതിയിരിക്കുകയാണ്. ആത്മകഥയില്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രനില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച്‌ പി ജയചന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇന്ന് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

നോട്ടം എന്ന സിനിമയിൽ തന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത പാട്ട് പുറത്തു വന്നത് എം ജയചന്ദ്രന്റെ ശബ്ദത്തിലൂടെയായിരുന്നു എന്നും അവസാന നിമിഷത്തിൽ ഗായകനെ മാറ്റിയ കാര്യം എം ജയചന്ദ്രൻ തന്നെ റിയിക്കുക പോലും ചെയ്തില്ല എന്നാണ് പി ജയചന്ദ്രൻ ‘ഏകാന്ത പഥികനിലൂടെ’ വിമർശനമുന്നയിച്ചത് . ആദ്യം പാടിയ പാട്ടില്‍ ചെറിയ മാറ്റം വരുത്താനുണ്ടെന്നും, ചെന്നെയിലെത്തുമ്ബോള്‍ പാടിത്തരണമെന്നും എം ജയചന്ദ്രന്‍ തന്നോടാവശ്യപ്പെട്ടതായി പി ജയചന്ദ്രന്‍ പറയുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്. ഗായകനെ മാറ്റിയ കാര്യം അറിയിക്കാനുള്ള മര്യാദ പോലും എം ജയചന്ദ്രന്‍ കാട്ടിയില്ലെന്ന് പി ജയചന്ദ്രന്‍ ആരോപിക്കുന്നു.

ഈ ആരോപണത്തിനു മറുപടിയുമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ രംഗത്ത്. മെല്ലെ മെല്ലെ മെല്ലെയാണീ യാത്ര …..നിഴലിലൂടൊരു യാത്ര ……എന്ന ഈ ഗാനത്തിന് അദ്ദേഹം പാടിയപ്പോള്‍ പൂര്‍ണ്ണത കുറവായതിനാലാണ് അതിനു പകരം സിനിമയില്‍ തന്‍റെ ശബ്‍ദത്തില്‍ ഉപയോഗിക്കേണ്ടി വന്നതെന്ന് എം ജയചന്ദ്രന്‍ പറയുന്നു. തന്റെ ഭാഗത്ത് ന്യായമുണ്ടെന്നും എം ജയചന്ദ്രന്‍ സൂചിപ്പിച്ചു. എന്നാല്‍ അന്നു സംഭവിച്ചത് എന്താണെന്ന് പൂര്‍ണ്ണമായി വെളിപ്പെടുത്താന്‍ എം ജയചന്ദ്രന്‍ താത്പര്യപ്പെട്ടില്ല. കൂടാതെ സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തില്‍ പാടാനായി പി ജയചന്ദ്രനെ വിളിച്ചപ്പോള്‍ തനിക്ക് നല്ല അനുഭവമല്ല ഉണ്ടായതെന്നും ഒടുവില്‍ ആ പാട്ട് ശങ്കര്‍ മഹാദേവനെ കൊണ്ട് പാടിക്കേണ്ടി വന്നെന്നും എം ജയചന്ദ്രന്‍ വെളിപ്പെടുത്തി.

പി ജയചന്ദ്രമായി ഇനിയും സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും, അദ്ദേഹത്തിന് വിഷമമുണ്ടായതില്‍ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞാണ് വിവാദത്തിനുള്ള മറുപടി എം ജയചന്ദ്രന്‍ അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button