കൊല്ലം•ഇരിപ്പിടം കിട്ടാത്തതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയില്‍ നിന്ന് ഡിസിസി പ്രസിഡന്റും മഹിളാകോണ്‍ഗ്രസ് നേതാവുമായ ബിന്ദുകൃഷ്ണ ഇറങ്ങിപ്പോയി. എംപി ഫണ്ട് വിനിയോഗം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ നേതൃത്വത്തില്‍ നടന്ന ഏക ദിന ഉപവാസ പന്തലില്‍ നിന്നാണ് ബിന്ദു കൃഷ്ണ ഇറങ്ങിപ്പോയത്.
രാവിലെ തന്നെ ബിന്ദുകൃഷ്ണ കൊല്ലം കളക്ട്രേറ്റിനു സമീപത്തെ ഉപവാസ പന്തലില്‍ എത്തിയിരുന്നു. ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ് കെ തോമസ് സ്വാഗതം പറയുന്നതിനു മുമ്പു തന്നെ ബിന്ദു കൃഷ്ണ സമര പന്തലില്‍ ഇരിപ്പിടം കിട്ടാത്തതിനെ തുടര്‍ന്ന് ഒരു മഹിളാ നേതാവിന്റെ സ്‌കൂട്ടറില്‍ കയറി സ്ഥലം വിടുകയായിരുന്നു. കാര്യം അന്വേഷിച്ചവരോട് വാര്‍ത്താ സമ്മേളനത്തിനു പോകുന്നുവെന്നായിരുന്നു വിശദീകരണം. എന്നാല്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടിയുടെ ഉത്ഘാടന പ്രസംഗത്തിനു ശേഷമാണ് കൊല്ലം പ്രസ്സ്‌ക്ലബില്‍ നടന്ന ബിന്ദുകൃഷ്ണയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
Post Your Comments