Latest NewsIndia

അവളെ എനിക്ക് വേണമായിരുന്നു: ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ വധുവാക്കിയ യുവാവ്

മുംബൈ: ആഡിസ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് യുവാവ് മാതൃകയായി. മഹാരാഷ്ട്ര ദാദറിലെ ഡിസില്‍വ ടെക്‌നിക്കല്‍ കോളേജില്‍ ഇന്നലെയാണ് ആ ശുഭമുഹൂര്‍ത്തം നടന്നത്. 150 പേര്‍ മാത്രമാണ് ആ വിവാഹത്തില്‍ പങ്കെടുത്തത്.

ഒരു മിസ്ഡ് കോളില്‍ തുടങ്ങിയ പ്രണയം ഇപ്പോള്‍ പൂവണിയുകയായിരുന്നു. രവിശങ്കര്‍ സിംഗ് എന്ന യുവാവാണ് ലളിത എന്ന യുവതിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഒരു കുടുംബവഴക്കിനെ തുടര്‍ന്ന് കസിന്‍ അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. 17ഓളം ശസ്ത്രക്രിയകള്‍ നടത്തി. ഇനിയും സര്‍ജറികള്‍ ബാക്കിയിട്ടുണ്ട്. എന്നിട്ടും രവിശങ്കര്‍ സിംഗ് അവളെ ഉപേക്ഷിച്ചില്ല.

lalita-ravishankarമിസ്ഡ് കോള്‍ വന്നപ്പോള്‍ രവിശങ്കര്‍ തിരിച്ചുവിളിച്ചു. പരസ്പരം സംസാരിച്ചു തുടങ്ങി, പരിചയമായി. പിന്നീടത് വളര്‍ന്ന് പ്രണയമായി. തന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍, അതിന് അവള്‍ അര്‍ഹയല്ലെന്നായിരുന്നു അവളുടെ മറുപടി. തനിക്കെതിരെയുണ്ടായ അക്രമം അവള്‍ തുറന്നുപറഞ്ഞു. പക്ഷേ അവളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും, എനിക്കറിയാമായിരുന്നു അവള്‍ എനിക്കൊപ്പമുണ്ടാകണമെന്ന്. കാഴ്ചയല്ലല്ലോ പ്രധാനമെന്ന് രവിശങ്കര്‍ പറയുന്നു.

അവളെ കാണാന്‍ എങ്ങനെ എന്നതല്ല പ്രധാനം, അവളെ എനിക്ക് വേണമായിരുന്നുവെന്ന് രവിശങ്കര്‍ പറയുന്നു. ഈ ചടങ്ങില്‍ നടന്‍ വിവേക് ഒബ്‌റോയി, കോണ്‍ഗ്രസ് എംഎല്‍എ നിതീഷ് റാനെ അടക്കം പല പ്രശസ്തരും പങ്കെടുക്കാനെത്തി. പ്രദേശത്തെ ഒരു ബിസിനസ് ഗ്രൂപ്പായ ഉദ്യാമി മഹാരാഷ്ട്രയാണ് വിവാഹനടത്തിപ്പ് ഏറ്റെടുത്തത്. ഹാളും അലങ്കാരവും ഭക്ഷണവും ആഭരണവും ഹണിമൂണ്‍ ട്രിപ്പുവരെ ദമ്പതികള്‍ക്കായി ഉദ്യാമി ഒരുക്കി.

ഒരു ബിസ്സിനസുകാരിയാണ് ലളിത. 25 വയസ്സുമാത്രമേ പ്രായമുള്ളൂ. അന്ധേരിയില്‍ സ്ഥിരതാമസമാക്കാനാണ് ദമ്പതികളുടെ ആഗ്രഹം. അന്ധേരിയിലെ വീട് വിവേക് ഒബ്‌റോയിയുടെ സമ്മാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button