ദുബായി: കഴിഞ്ഞ മൂന്നു ദിവസമായി നടന്ന സൂപ്പര്‍ സെയിലില്‍ പങ്കെടുക്കാനാകാതെ പോയവര്‍ നിരാശരാകേണ്ടതില്ല. 75 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ അവസരവുമായി ദുബായി സമ്മര്‍ സര്‍പ്രൈസ്(ഡിഎസ്എസ്) ഇതാ എത്തുന്നു. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 12 വരെയാണ് ഡിഎസ്എസ്.
ഡിഎസ്എസിന്റെ ഇരുപതാമത് എഡിഷനാണ് ജൂലൈ ഒന്നിന് തുടങ്ങുന്നത്. വിലകുറച്ചും വിലപേശിയും ഷോപ്പിംഗ് നടത്താനുള്ള അവസരം മാത്രമല്ല, സമ്മാനങ്ങളുടെ വലിയ ശേഖരവും പങ്കെടുക്കുന്നവരെ കാത്തിരിപ്പിണ്ട്. ഇവിടെ താമസിക്കുന്നവര്‍ക്ക് മാത്രമല്ല, സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കും വിലകുറച്ച് സാധനങ്ങള്‍ വാങ്ങാനും സമ്മാനാര്‍ഹന്‍ ആകാനും അവസരമുണ്ട്.
ദുബായി ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് ആണ് ഡിഎസ്എസിന്റെയും സംഘാടകര്‍. ആയിരക്കണക്കിന് ഷോപ്പുകളാണ് ഡിഎസ്എസില്‍ പങ്കാളികളാകുന്നത്.
Post Your Comments