ലോകത്തെ മികച്ച ഹാക്കര്‍മാരില്‍ ഒരാൾ മലയാളി. ഈ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന്‍ വയനാട് സ്വദേശിയും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലെ അംഗവുമായ ബെനില്‍ഡ് ജോസഫാണ്. ഇന്ത്യയില്‍ നിന്നും 25കാരനുമായ വൈറ്റ് ഹാക്കര്‍ ബെനില്‍ഡ് ജോസഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സൈബര്‍ സുരക്ഷാ രംഗത്തെ നിരവധി പുസ്തകങ്ങള്‍ രചിച്ച റോജര്‍ എ. ഗ്രിന്‍സിന്റെ ഏറ്റവും ഒടുവിലത്തെ പുസ്തകമായ ഹാക്കിംഗ് ദി ഹാക്കര്‍ എന്ന സൈബര്‍ ബുക്കിലാണ്.
ബെനില്‍ഡ് ജോസഫ് സര്‍ക്കാരിന്റെയും വിവിധ ഐ.ടി.അധിഷ്ഠിത കോര്‍പ്പറേറ്റ് കമ്പനികളുടേയും സൈബര്‍ സുരക്ഷാ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ്. ഇന്ത്യയിലും വിദേശത്തും നടക്കുന്ന അന്തര്‍ദേശീയ വിവരസാങ്കേതിക സുരക്ഷാ സമ്മേളനത്തിലെ സ്ഥിരം വക്താവാണ് ഇദ്ദേഹം. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ഇന്ത്യന്‍ ഇഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ , ഇന്റര്‍നാഷണല്‍ സൈബര്‍ ത്രട്ട് ടാസ്‌ക് ഫോഴ്‌സ് എന്നിവയും സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലും അംഗമാണ്.
Post Your Comments