NattuvarthaLatest NewsNewsIndia

ആപ്പിള്‍ നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് വാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് നാലു പേര്‍ക്ക് ദാരുണാന്ത്യം

ഷിംല ജില്ലയിലെ ചൈല മേഖലയില്‍ ആപ്പിള്‍ നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് വാഹനത്തിന് മുകളിലേക്ക് മറിഞ്ഞു വീണാണ് മോഹന്‍ നേഗിയും ഭാര്യ ആശാ നേഗിയും മരിച്ചത്

ഷിംല: ഷിംലയില്‍ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ ദമ്പതികള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ആപ്പിള്‍ കയറ്റിയ ട്രക്കാണ് നാലു പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയത്.

ഷിംല ജില്ലയിലെ ചൈല മേഖലയില്‍ ആപ്പിള്‍ നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് വാഹനത്തിന് മുകളിലേക്ക് മറിഞ്ഞു വീണാണ് മോഹന്‍ നേഗിയും ഭാര്യ ആശാ നേഗിയും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also : കരിമണൽ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീൽ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം: കെ സുരേന്ദ്രൻ

എക്സ്‌കവേറ്ററിന്റെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് തിയോഗിലെ സിവില്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാമത്തെ സംഭവത്തില്‍, ഷിംല നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ധല്ലിക്ക് സമീപം തിയോഗില്‍ നിന്ന് വരികയായിരുന്ന ആപ്പിള്‍ നിറച്ച മറ്റൊരു ട്രക്കിന്റെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തിയോഗ്-ഷിംല റോഡില്‍ നിന്ന് ബസന്ത്പൂര്‍-ഷിംല റോഡിലേക്ക് തിരിയുകയായിരുന്ന പിക്കപ്പ് ട്രക്കിന് മുകളിലേക്ക് മറിഞ്ഞാണ് രണ്ട് പേര്‍ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button