റിയാദ് : തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി സന്ദര്‍ശനവേളയില്‍ അറബ്-ഇസ്ലാമിക്-യുഎസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാന്‍ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണം.
50 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ നേതാക്കന്മാരെ അഭിസംബോധന ചെയ്താണ് ട്രംപ് സംസാരിച്ചത്. അമേരിക്ക മുതല്‍ ഇന്ത്യ വരേയും ഓസ്ട്രേലിയ മുതല്‍ റഷ്യവരേയുമുള്ള രാജ്യങ്ങളെല്ലാം തീവ്രവാദത്തിന്റെ ഇരകളാണ്. പലതവണ തീവ്രവാദത്തിന്റെ പൈശാചിക ആക്രമണങ്ങള്‍ക്ക് ഈ രാജ്യങ്ങളെല്ലാം സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.
പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് തീവ്രവാദ ആശയങ്ങളെ നേരിടാന്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം വിശ്വാസങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല. വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുമല്ല. തീവ്രവാദം നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. അതേസമയം പടിഞ്ഞാറന്‍ രാജ്യങ്ങളും ഇസ്ലാമും തമ്മിലുള്ള ഏറ്റുമുട്ടലുമല്ല ട്രംപ് പറഞ്ഞു
Post Your Comments