KeralaNews

കെഎസ്ഇബി ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികള്‍ ഗൗരവതരം; എം എം മണി

തിരുവനന്തപുരം: കെഎസ്ഇബി ജിവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികള്‍ ഗൗരവതരമെന്ന് മന്ത്രി എം എം മണി. ചരിത്രപരമായ നേട്ടം കൈവരിച്ചുകൊണ്ട് കെഎസ്ഇബി കേരള വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുമ്പോൾ ഇത്തരം ഒറ്റപ്പെട്ട പരാതികൾ ഉയർന്ന് വരുന്നത് ഗൗരവതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താവിന് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പ് വരുത്തണം. വൈദ്യുതി വിതരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ നേരിടുമ്പോള്‍ അതിനെ കുറിച്ച് അറിയുവാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്നും മണി കൂട്ടിച്ചേർത്തു. സ്ഥാപനത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനും തിരുത്തുന്നതിനും ജീവനക്കാരുടെ സംഘടനകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button