ദിവസവം അടുപ്പിച്ചു 2 ടീസ്പൂണ്‍ വീതം വെളിച്ചെണ്ണ കഴിച്ചാല്‍, അതും അടുപ്പിച്ച് 2 മാസം കഴിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ കൂട്ടും, തടി കൂട്ടും എന്നൊക്കെയുള്ള രീതിയില്‍ വെളിച്ചെണ്ണയെക്കുറിച്ച് പറയുന്നതൊക്കെ വാസ്തവമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. യൂറിനറി ട്രാക്റ്റ് അണുബാധ, കിഡ്നി ഇന്ഫെക്ഷന് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് പ്രകൃതിദത്ത നാച്വറല്‍ ആന്റിബയോട്ടിക്കാണ്. ഇന്ഫെക്ഷന് കാരണമാകുന്ന രോഗാണുക്കളെ കൊന്നൊടുക്കാന്‍ സാധിയ്ക്കും. കിഡ്നിയെ സംരക്ഷിയ്ക്കാനും ഇത് ഏറെ നല്ലതാണ്.
ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. ഇത് കാല്‍സ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ എന്നിവ പെട്ടെന്ന് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. കൊഴുപ്പു കത്തിച്ചു കളയാനും ഏറെ നല്ലതാണ് വെളിച്ചെണ്ണ. വിശപ്പു കുറയ്ക്കും, അപയചപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി തടി കുറയ്ക്കാനും സഹായിക്കും. ഫ്രീ റാഡിക്കലുകള്‍ വാതത്തിനുള്ള പ്രധാന കാരണമാണ്. ഇതു തടയുന്നതുകൊണ്ടും കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നതുകൊണ്ടും വാതമടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവികപരിഹാരമാണ് വെളിച്ചെണ്ണ.
വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അല്‍ഷീമേഴ്സ് രോഗത്തിനുള്ള നല്ലൊരു പ്രതിവിധിയുമാണ്. സാച്വറേറ്റഡ് കൊഴുപ്പുകള്‍ ഏറെയുണ്ട്. ഇവ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ ഉല്പാദനത്തിന് സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്ട്രോളിനെ നല്ല കൊളസ്ട്രോളായി മാറ്റുന്നു. വയറ്റിലെ അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരമാണിത്. വയറ്റിലെ ക്യാന്‍ഡിഡ പോലുള്ള ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ ഇത് സഹായിക്കും. ഇതാണ് വയറ്റില്‍ ആസിഡ് ഉല്പാദിപ്പിയ്ക്കുന്നത്.
Post Your Comments