
പത്തനാപുരം: ഒന്നര മാസം മുൻപ് മരിച്ച അമ്മയുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ നിന്ന് കല്ലറ തകർത്ത് മകൻ ചാക്കിൽ കെട്ടി എടുത്തു കൊണ്ട് പോയി. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണു സംഭവം. പോലീസ് അന്വേഷിച്ചെത്തിയപ്പോൾ അമ്മ മരിച്ചിട്ടില്ല പറമ്പിലുണ്ടെന്നാണ് മകന്റെ മറുപടി. അമ്മയെ കാട്ടിക്കൊടുക്കുകയും ചെയ്തു.
ചാക്കിൽ കെട്ടി മൃതദേഹം കുടുംബവീടിനോടു ചേര്‍ന്നുള്ള റബര്‍ തോട്ടത്തില്‍ വെച്ചിരിക്കുകയായിരുന്നു മകൻ. ഞായറാഴ്ച കുർബാനയ്ക്കു ശേഷം സെമിത്തേരിയിൽ ചെന്നവരാണ് കല്ലറ തകർക്കപ്പെട്ടത് കണ്ടത്.ശവപ്പെട്ടി തുറന്നനിലയില്‍ കല്ലറയ്ക്കു സമീപത്തുണ്ടായിരുന്നു. മൃതദേഹവും അപ്രത്യക്ഷമായിരുന്നു. തുടർന്നാണ് പള്ളി അധികാരികൾ പോലീസിൽ അറിയിച്ചത്.
തലവൂര്‍ നടുത്തേരി കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹമാണ് മകന്‍ തങ്കച്ചന്‍ (55) കല്ലറ തകർത്ത് എടുത്തു കൊണ്ടുപോയത്.തുടർന്ന് മാനസിക വൈകല്യമുള്ള ഇയാളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്.തെളിവെടുപ്പിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ ശരീരാവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ വീണ്ടും അടക്കം ചെയ്തു.
Post Your Comments