കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്ക് ഭരണ തലത്തിൽ ഈനാം പേച്ചിയല്ലെങ്കിൽ മരപ്പട്ടിയെ സഹിക്കേണ്ട അവസ്ഥയാണെന്ന് ചലചിത്രതാരവും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഗുണ്ടാധിപത്യവും പണാധിപത്യവുമാണ് സംസ്ഥാനത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രസക്തിയും സാധ്യതകളും എന്ന വിഷയത്തിൽ പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം എന്നൊന്നിവിടെയില്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പശ്ചിമ ഘട്ടവും പെരിയാറുമെല്ലാം സംരക്ഷിക്കാൻ യാതൊരു നടപടിയുമുണ്ടാകാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
ഗുണ്ടാധിപത്യവും പണാധിപത്യവും മാറി പരിസ്ഥിതി പ്രവർത്തകരും ജൈവകർഷകരുടെയും നേതൃത്വത്തിലുള്ള മുന്നേറ്റമാണ് സംസ്ഥാനത്ത് വേണ്ടതെന്നും കൂട്ടിച്ചേർത്തു. തന്ത്രപൂര്‍വമുണ്ടാക്കിയ മുദ്രാവാക്യത്തില്‍ പറയുംേപാലെ ലക്ഷം, ലക്ഷം പേരെ പിന്നാലെ നടത്തിക്കുന്ന നേതാവ് നമുക്ക് വേണ്ട. നമുക്കൊപ്പം നടക്കുന്ന നേതാക്കളാണ് വേണ്ടത്.
Post Your Comments