പത്തനംതിട്ട: പള്ളിസെമിത്തേരിയില്‍ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ നിന്നാണ് നടുത്തേരി സ്വദേശി കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹം കാണാതായത്.
കല്ലറപൊളിച്ച് അടക്കംചെയ്ത പെട്ടി പുറത്ത് തുറന്നുവെച്ച നിലയില്‍ കാണപ്പെട്ടതോടെയാണ് മൃതദേഹം മാഷണംപോയവിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ പുരയിടത്തില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒന്നരമാസം മുന്‍പായിരുന്നു കുഞ്ഞേലി കുഞ്ഞപ്പിയുടെ മൃതദേഹം ഇവിടെ അടക്കംചെയ്തത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments