![](/wp-content/uploads/2017/05/bsf_0.jpg)
ന്യൂഡല്‍ഹി: ഏറ്റുമുട്ടലുകളില്‍ രക്തസാക്ഷികളാകുന്ന കേന്ദ്രസായുധ പോലീസ് സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം. ഏറ്റുമുട്ടലുകളില്‍
കൊല്ലപ്പെടുന്നവര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.
ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന അഞ്ചുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഗാങ്ടോക്കില്‍ നടത്തിയ സുരക്ഷാ അവലോകനയോഗത്തിനുശേഷമാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്
കേന്ദ്രസായുധ പോലീസ് വിഭാഗങ്ങളിലെ 34,000 കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സായുധ പോലീസ് വിഭാഗങ്ങളിലെ ജവാന്‍മാരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലെ അലവന്‍സ് ഏകീകരിക്കണമെന്ന ഐ.ടി.ബി.പി. ജവാന്‍മാരുടെ ആവശ്യം പരിഗണിക്കും.
Post Your Comments