MollywoodCinemaEntertainmentMovie Gossips

അശ്ലീല ചോദ്യവുമായി എത്തിയ അവന്‍റെ കരണത്തൊന്ന് പൊട്ടിച്ചു; ദേശീയ അവാര്‍ഡ്‌ ജേതാവ് സുരഭി പറയുന്നു

മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട സുരഭി ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ നിറ സാന്നിധ്യമാണ്. സിനിമയിലെ നടിമാരെല്ലാം മോശമാണെന്ന തരത്തില്‍ സുരഭിയോടു പെരുമാറിയാല്‍ താരത്തിനു പറയാന്‍ ഒട്ടേറെ മറുപടികളുണ്ട്. അടുത്തിടെയായി ഒരു സംവിധായകന്‍ മോശം ചോദ്യം ചോദിച്ചതിന്റെ പേരില്‍ അയാള്‍ക്ക്‌ സുരഭിയുടെ വക കിടിലന്‍ മറുപടിയാണ്‌ ലഭിച്ചത്. മറ്റൊരു നടിയുടെ സെക്സി ഫോട്ടോ കാണിച്ചിട്ട് “നിനക്കും ഇത് പോലെ ആകണ്ടേ” എന്ന സംവിധായകന്‍റെ ചോദ്യത്തിന് ചൂടന്‍ ഉത്തരമാണ് സുരഭി നല്‍കിയത്. നിങ്ങളുടെ മകള്‍ക്ക് പ്രായപൂര്‍ത്തിയായെങ്കില്‍ അവള്‍ക്കാണ് കൂടുതല്‍ യോജിക്കുന്നതെന്നായിരുന്നു സുരഭിയുടെ മറുപടി. കോളേജില്‍ പഠിച്ചപ്പോഴുണ്ടായ സമാനമായ മറ്റൊരു സംഭവത്തെക്കുറിച്ച് പങ്കിടുകയാണ് താരം.

‘ഗുല്‍മോഹര്‍’ എന്ന സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു സീനിയര്‍ താരം എന്നോട് ചോദിച്ചു, സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി എത്ര പേര്‍ക്കൊപ്പം കിടക്ക പങ്കിട്ടെന്ന്? ചോദ്യം കഴിഞ്ഞതും ഞാനവന്‍റെ കരണത്തിട്ടൊന്ന് പൊട്ടിച്ചു. ഞാനൊരു സാധാരണ പെണ്ണാണ്‌ ആളുകള്‍ എന്നോട് എങ്ങനെ പെരുമാറുന്നുവോ അതേ നാണയത്തില്‍ ഞാന്‍ തിരിച്ച് പ്രതികരിക്കും. അഭിനയിക്കുന്ന സിനിമാക്കാരുമായി ബന്ധമുണ്ടാക്കാനോ അവരുടെ നമ്പര്‍ വാങ്ങാനോ ഞാന്‍ നില്‍ക്കാറില്ല സുരഭി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button