മലപ്പുറം•കാസർഗോഡ് റിയാസ് മൗലവി വധത്തിന്റെ അന്വേഷണം നടക്കുകയും, പ്രതികളെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടും, ഇതിലെ വസ്തുതകൾ പുറത്തു കൊണ്ടുവന്ന പോലീസ് അന്വേഷണത്തെ തെറ്റായി വ്യാഖ്യാനിച്ചും, പ്രതികാരം ചെയ്യാൻ ഉത്ഘോഷിക്കുന്ന വാക്കുകളുമായി മലപ്പുറത്തെ പല മുസ്ജിദുകളിലും ലഘുലേഖകൾ വിതരണം ചെയ്തു SDPI. കൊടിഞ്ഞി ഫൈസലിന്റെ വധത്തിലെ വസ്തുതയും തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖയിൽ ശശികല ടീച്ചർക്കെതിരെയും, എൻ ഗോപാലകൃഷ്ണനെതിരെയും പരാമർശമുണ്ട്. ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയും, ഭയവും ഉപയോഗപെടുത്തി അധികാരത്തിലേറിയ പിണറായി സർക്കാർ സംഘപരിവാര അജണ്ട നടപ്പിലാക്കുന്നതിൽ അത്യുത്സാഹം കാണിക്കുന്നു എന്നും ലഘുലേഖയിൽ വിവരിക്കുന്നു. ഇത്തരത്തിൽ സാമുദായിക ധ്രുവീകരണം നടത്തുന്ന SDPI പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങളിൽ ശക്തമായ പ്രതിഷേധമുയരുന്നു.
– പ്രവീൺ.
Post Your Comments