ന്യൂഡല്‍ഹി : ജൂലൈ ഒന്നുമുതല്‍ വാഹന ഉടമകള്‍ നല്‍കേണ്ട നികുതി ഘടനകള്‍ ഇങ്ങനെ. ചരക്കു സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ തീരുമാന പ്രകാരം കാറുകള്‍ക്ക് മാത്രമല്ല ഇനി 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് അധിക നികുതി നല്‍കണം. 28 ശതമാനം നികുതിയും (GST) 3 ശതമാനം സെസും സഹിതം ആകെ 31 ശതമാനമായിരിക്കും ഈ ശ്രേണിയിലുള്ള ബൈക്കുകള്‍ക്ക് നികുതി ചുമത്തുക. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ ചേര്‍ന്ന പതിനാലാമത് ജി.എസ്.ടി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്.
ജൂലായ് ഒന്ന് മുതല്‍ പുതിയ നികുതി ഘടന പ്രാബല്യത്തില്‍ വരും. ഇതോടെ കൂടുതല്‍ തിരിച്ചടി നേരിടുക റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണ്. മികച്ച വില്‍പ്പനയുള്ള എന്‍ഫീല്‍ഡ് നിരയിലെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. വിലയില്‍ ചെറിയ വര്‍ധന വരുത്താനെ സാധ്യതയുള്ളു. എന്‍ഫീഡല്‍ഡിന് പുറമേ കെടിഎം, ബജാജ് (ഡോമിനാര്‍), കവാസാക്കി, ഹാര്‍ലി ഡേവിഡ്‌സണ്‍, ട്രെയംഫ് എന്നിവയുടെ പെര്‍ഫോമെന്‍സ് ബൈക്കുകള്‍ക്കും വില ക്രമാധീതമായി ഉയരും. ജി.എസ്.ടി പ്രകാരം രാജ്യത്തൊട്ടാകെ 5, 12, 18, 28 എന്നീ നാലുതരം നികുതിഘടനയാണ് ഇനി നിലവിലുണ്ടാകുക.
മറ്റു വാഹനങ്ങള്‍ക്കുള്ള നികുതി (GST+Cess)
നാലു മീറ്ററില്‍ കുറഞ്ഞ 1200 സിസി വരെയുള്ള കാറുകള്‍ 28+1
1500 സിസിയില്‍ താഴെയുള്ള ചെറിയ ഡീസല്‍ കാറുകള്‍ 28+3
ആഡംബര കാറുകള്‍ 28+15
10 പേരിലധികം ആളുകളെ കയറ്റാവുന്ന ബസുകള്‍, വാനുകള്‍ 28+15
ഹൈബ്രിഡ് കാറുകള്‍ (1500 സിസിക്ക് മുകളില്‍) 28+15
എസ്.യു.വി (1500 സിസിക്ക് മുകളില്‍, 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സിന് മുകളില്‍) 28+15
Post Your Comments